മഴ: രണ്ട് പേര്‍ മരിച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ ഒഴുക്കില്‍ പെട്ട് കാണാതായി.
കാസര്‍കോട് തായന്നൂര്‍ കോട്ടപ്പാറ നാരായണന്‍ (39) തോട്ടില്‍ വീണാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീണ് അതില്‍ പെട്ടാണ് പൈവാളിക ചിറ്റാറിലെ സുന്ദര വെളിച്ചപ്പാടന്‍ (45) മരിച്ചത്. കാസര്‍കോട്ടും കണ്ണൂരും ഓരോ ആളെ ഒഴുക്കില്‍ പെട്ട് കാണാതായിട്ടുണ്ട്.
കാസര്‍കോട്ട് കനത്ത മഴയെ തുടര്‍ന്ന് മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.












Click it and Unblock the Notifications