അധിക വെള്ളത്തിന് കരം കൂട്ടാന്‍ നീക്കം
തിരുവനന്തപുരം: വീട്ടുകാര്‍ ഉപയോഗിയ്ക്കുന് വെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നു. അധികം വെള്ളം ഉപയോഗിച്ചാല്‍ മുഴുവന്‍ വെള്ളത്തിനും കൂടുതല്‍ കരം ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. കുടിവെള്ളത്തിന്റെ ദുരുപയോഗം തടയാനായാണ് ഈ നീക്കം.
വീട്ടിലെ ആളുകളുടെ എണ്ണം നിശ്ചയിച്ച് അതിനനുസരിച്ചായിരിയ്ക്കും ഓരോ മാസവും നല്‍കേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിയ്ക്കുക. ഇതില്‍ കുടുതല്‍ ഉപയോഗിച്ചാലാണ് കൂടുതല്‍ പണം നല്‍കേണ്ടി വരുക.
സര്‍ക്കാരിന്റെ ഭരണ നവീകരണ പരിപാടിയിലാണ് ഈ പുതിയ നിര്‍ദ്ദേശം. വീട്ടാവശ്യത്തിനുള്ള വെള്ളം ഇപ്പോള്‍ സബ്സിഡിയോടെ കുറഞ്ഞ നിരക്കിലാണ് നല്‍കുന്നത്. അളവില്‍ കവിഞ്ഞ് വെള്ളം ഉപയോഗിച്ചാല്‍ സബ്സിഡിയില്ലാത്ത ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും.
ഗ്രാമീണജലവിതരണപദ്ധതികളില്‍ നിന്നും കുടിവെള്ളമെത്തിക്കുന്നതിന്റെ ചുമതല പഞ്ചായത്തിനും തദ്ദേശസ്ഥാപനങ്ങള്‍ക്കുമായിരിക്കും.
മഴവെള്ളം കൂടുതല്‍ ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ ജല അഥോറിട്ടി നിര്‍ദ്ദേശിയ്ക്കുന്നുണ്ട്. വീടുകളുടെ മുകളില്‍ നിന്ന് മഴയത്ത് വീഴുന്ന വെള്ളമാണ് ശേഖരിച്ച് ഉപയോഗിയ്ക്കേണ്ട്. കിണറുകളുടേയും കുളങ്ങളുടേയും വിശദമായ കണക്കെടുക്കാനും ഉദ്ദേശിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications