ഇന്ത്യയും ചൈനയും കരാറുകളില്‍ ഒപ്പുവച്ചു
ബീജിംഗ്: ഇന്ത്യയും ചൈനയും രണ്ട് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. അതിര്‍ത്തി വ്യാപാരം വിപുലപ്പെടുത്തുന്നതു സംബന്ധിച്ചാണ് ഒരു കരാര്‍. നയതന്ത്രബന്ധം സംബന്ധിച്ച ഒരു സംയുക്ത പ്രഖ്യാപനമാണ് മറ്റേ കരാര്‍.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ ഘട്ടമാണ് ഈ രണ്ട് കരാറുകളെന്ന് ചൈനീസ് പ്രസിഡന്റ് വെന്‍ ജിയാബാഒ പറഞ്ഞു. രണ്ട് കരാറുകളുടെയും ഉളളടക്കം ജൂണ്‍ 24 ചൊവാഴ്ച വെളിപ്പെടുത്തും.
പ്രധാനമന്ത്രി വാജ്പേയിയും ചൈനീസ് പ്രസിഡന്റ് വെന്‍ ജിവാബാഒയും തമ്മില്‍ നടന്ന ആദ്യദിവസത്തെ ചര്‍ച്ചയ്ക്കൊടുവിലാണ് കരാറുകളില്‍ ഒപ്പുവച്ചത്.
അതേ സമയം അതിര്‍ത്തി വ്യാപാരം സിക്കിമിലൂടെ നടക്കുകയാണെങ്കില്‍ മാത്രമാണ് അത് ഇന്ത്യയ്ക്ക് പ്രധാനമാവുക എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി ചൈന അംഗീകരിക്കുന്നില്ല.












Click it and Unblock the Notifications