സിക്കിം പ്രശ്നം നിലനില്‍ക്കുന്നു: ചൈന
ബീജിംഗ്: സിക്കിം പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അത് ഒറ്റരാത്രി കൊണ്ട് പരിഹരിക്കാനാവില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് കോംഗ് ക്വാന്‍ പറഞ്ഞു.
സിക്കിമിലൂടെയും തിബറ്റിലൂടെയും വ്യാപാരം തുടങ്ങുന്നതിനായി ഇന്ത്യയും ചൈനയും കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവച്ചിരുന്നു. സിക്കിം ഇന്ത്യയുടെ ഭാഗമാണെന്ന് ചൈന അംഗീകരിച്ചതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതിനെ വ്യാഖ്യാനിച്ചിരുന്നു.
കരാറും സംയുക്ത പ്രസ്താവനയും ജൂണ്‍ 24 ചൊവാഴ്ച പുറത്തിറക്കും.
തിബറ്റന്‍ സ്വയംഭരണ മേഖല ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യ അംഗീകരിച്ചതായി കോംഗ് ക്വാന്‍ പറഞ്ഞു.












Click it and Unblock the Notifications