ആയുര്‍വേദം: ഇന്ത്യയുടെ നേട്ടങ്ങള്‍ പരിമിതം
തിരുവനന്തപുരം: ആയുര്‍വേദ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് താരതമ്യേന വളരെ കുറച്ച് നേട്ടങ്ങള്‍ മാത്രമേ ഉണ്ടാക്കാനായിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
ഔഷധസസ്യങ്ങളെ കുറിച്ചുള്ള ഒരു ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചൈന 20,000 കോടിയുടെ കയറ്റുമതി നടത്തുമ്പോള്‍ ഇന്ത്യ നടത്തുന്നത് 446 കോടിയുടെ കയറ്റുമതി മാത്രമാണ്.
ആയുര്‍വേദ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന 800 യൂണിറ്റുകള്‍ കേരളത്തിലുണ്ട്. ഇത്രയും യൂണിറ്റുകളുണ്ടായിട്ടും സംസ്ഥാനത്തിന്റെ വന്‍ ജൈവവൈവിധ്യം നമുക്ക് ചൂഷണം ചെയ്യാനാവുന്നില്ല- മന്ത്രി ചൂണ്ടിക്കാട്ടി.
ആയുര്‍വേദ ഉത്പന്ന വിപണിയില്‍ കേരളത്തിന് വന്‍സാധ്യതകളാണുള്ളതെന്ന് ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമി ലാബ്സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മജീദ് പറഞ്ഞു. എന്നാല്‍ കേരളത്തിന് ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നതും ഉത്പന്നങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതും സംബന്ധിച്ച് കേരളം വിശദമായ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ബയോടെക്നോളജി സ്പെഷല്‍ ഓഫീസര്‍ രാജീവ് വാസുദേവന്‍ പറഞ്ഞു.












Click it and Unblock the Notifications