കശുവണ്ടി: 110 കോടി രൂപ നീക്കിവച്ചു
തിരുവനന്തപുരം: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള കശുവണ്ടി ഫാക്ടറികള്‍ പുനരുദ്ധരിക്കുന്നതിന് 110 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു.
കൊല്ലം ജില്ലയിലെ 30 ഫാക്ടറികളുടെ അറ്റക്കുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ 321 കോടിയുടെ നഷ്ടമാണ് കശുവണ്ടി കോര്‍പ്പറേഷനുള്ളത്. തൊഴിലാളി യൂണിയന്‍ നേതാക്കളുമായും ഫാക്ടറി ഉടമകളുമായും നടത്തിയ ചര്‍ച്ചയില്‍ കശുവണ്ടി മേഖലയെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
അടിയന്തിര പ്രമേയത്തിനുള്ള എ. എ. അസീസി (ആര്‍ എസ് പി) ന്റെ നോട്ടീസിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കയര്‍, കൈത്തറി, ഖാദി, തോട്ടം തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
കശുവണ്ടി യൂണിറ്റുകള്‍ പുനരുദ്ധരിക്കുന്നതിന് കൂടുതല്‍ പണം നീക്കിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications