Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാരിപോട്ടര്‍ കുട്ടികളില്‍ അടിച്ചേല്പിക്കപ്പെടുന്നു

തിരുവനന്തപുരം: സ്വന്തമായ വായനാശീലം തിരഞ്ഞെടുക്കുന്നതില്‍ അപക്വരായ കുട്ടികളില്‍ ഹാരിപോട്ടര്‍ പോലുള്ള പുസ്തകങ്ങള്‍ അടിച്ചേല്പിക്കുകയാണ് ചെയ്യുന്നതെന്ന് ഏഷ്യാനെറ്റ്ഗ്ലോബല്‍. കോം നടത്തിയ അഭിപ്രായ വോട്ടടുെപ്പില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 77 ശതമാനം പേരും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. 18.5 ശതമാനം പേര്‍ ഇതിനോട് വിയോജിച്ചു.

അഭിപ്രായ വോട്ടെടുപ്പിലെ ഭൂരിപക്ഷാഭിപ്രായത്തോട് കഥാകാരി അഷിത വിയോജിച്ചു. ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ വിജയിക്കുന്നതില്‍ കഥയുടെ നിലവാരത്തവും വില്പന തന്ത്രവും ഒരു പോലെ ഘടകങ്ങളായിട്ടുണ്ടെന്ന് അഷിത പറഞ്ഞു.

സാഹിത്യരചനയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം കുട്ടികള്‍ക്ക് വേണ്ടിയെഴുതുകയാണ്. റോളിംഗ് അത് ഗംഭീരമായി ചെയ്തിട്ടുണ്ട്. എന്റെ കുട്ടികള്‍ മാത്രമല്ല ഞാനും ഏറെ താത്പര്യത്തോടെയാണ് ഹാരിപോട്ടര്‍ വായിക്കുന്നത്- അഷിത പറഞ്ഞു.

പ്രസിദ്ധീകരണക്കാര്‍ പല തന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. താന്‍ ഒരു പ്രധാന കഥാപാത്രത്തെ കൊല്ലുകയാണെന്ന റോളിംഗിന്റെ പ്രഖ്യാപനം വലിയ പ്രതികരണമുണ്ടാക്കി. അതോടെ കുട്ടികളും മുതിര്‍ന്നവരും അടുത്ത പുസ്തകത്തിനായി കാത്തിരിക്കുകയായിരുന്നു.

വളരെ നന്നായാണ് പുസ്തകങ്ങള്‍ എഴുതിയിരിക്കുന്നത്. കുട്ടികള്‍ അത് ആസ്വദിക്കട്ടെ. വളരെ കാലത്തിന് ശേഷമാണ് അവര്‍ക്ക് ഹാരിപോട്ടര്‍ പോലുള്ള കഥാപാത്രത്തെ ലഭിക്കുന്നത്.- അഷിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+