ഭീകരനെ ലോക്കല്‍ പൊലീസിന് കൈമാറി
കോഴിക്കോട്: താന്‍ തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദിനിലെ അംഗമാണെന്ന് പറഞ്ഞ് പാലക്കാട് പൊലീസ് സ്റേഷനിലെത്തിയ യുവാവിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ലോക്കല്‍ പൊലീസിന് കൈമാറി.
മാറാടിനടുത്തുള്ള അറക്കിനാറില്‍ നിന്നാണ് താന്‍ വരുന്നതെന്ന് പറഞ്ഞ മുഹമ്മദലിയെ കോഴിക്കോടേക്ക് കൊണ്ടുപോയി. ക്രൈംബ്രാഞ്ചും ഇന്റലിജന്‍സ് ഏജന്‍സികളും രണ്ട് ദിവസത്തോളം മുഹമ്മദലിയെ ചോദ്യം ചെയ്തു. ചെന്നൈയില്‍ നിന്ന് ഒരു സംഘവും ഇയാളെ ചോദ്യം ചെയ്യാനായി എത്തിയിരുന്നു.
കേരളത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിനായി ഹിസ്ബുള്‍ മുജാഹിദീന്‍ പരിശീലനം നല്‍കിയ പ്രവര്‍ത്തകരില്‍ ഒരാളാണ് താന്നുെം ഏല്പിച്ച കാര്യം ചെയ്യാനാവാത്തതു കൊണ്ട് കീഴടങ്ങുകയാണെന്നുമാണ് മുഹമ്മദലി പാലക്കാട് പൊലീസിനോട് പറഞ്ഞത്.അതേ സമയം പരസ്പരവിരുദ്ധമായി സംസാരിക്കുന്ന മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു.
ആയുധങ്ങളെയോ സ്ഫോടകവസ്തുക്കളെയോ പറ്റി അയാള്‍ക്ക് എന്തെങ്കിലും അറിയുമെന്ന് തോന്നുന്നില്ല. എന്നാല്‍ അയാള്‍ പറഞ്ഞത് തങ്ങള്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്നില്ല- ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications