ചതിച്ച ഭര്‍ത്താവിനെ തേടി ശാന്തകുമാരി
ഒമാന്‍: കണ്ണൂരിലെ കൂത്തുപറമ്പിനടുത്ത് ചിറ്റാരിപറമ്പ് സ്വദേശിയായ ഭര്‍ത്താവ് ഇസ്മായില്‍ തന്നെ ചതിച്ച കഥയാണ് ശ്രീലങ്കക്കാരിയായ ശാന്താകുമാരി ഇസ്മായിലിന് പറയാനുള്ളത്. തന്നെ ദുരിതങ്ങള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ് അപ്രത്യക്ഷനായ ഭര്‍ത്താവിനെ കണ്ടെത്തുവാനുള്ള ഉദ്യമത്തിലാണ് അവര്‍.
ഈ വിധം തന്നെ ചതിച്ച ഭര്‍ത്താവിനോട് ഒന്നിച്ച് ഇനിയും ജീവിക്കാനാവുമോ എന്ന് ശാന്താകുമാരിക്ക് അറിയില്ല. എന്നാല്‍ രണ്ടാം സ്റാന്റേഡില് പഠിക്കുന്ന മകള്‍ക്കും തനിക്കും മുന്നോട്ടുപോവാനുള്ള പണമെങ്കിലും അയാളില്‍ നിന്ന് ശാന്തികുമാരി പ്രതീക്ഷിക്കുന്നു.
മുപ്പത്തിയാറുകാരിയ ശാന്തികുമാരി ഒമാനില്‍ സേല്സ്ഗേളായി ജോലി ചെയ്യുമ്പോഴാണ് ഇസ്മായിലിനെ പരിചയപ്പെടുന്നത്. അപ്പോള്‍ ജോലിയൊന്നുമില്ലാതിരുന്ന ഇസ്മായിലിനെ താന്‍ സഹായിക്കുമായിരുന്നുവെന്ന് ശാന്തികുമാരി പറയുന്നു. പ്രണയബദ്ധരായ ഇരുവരും രണ്ട് വര്‍ഷത്തിന് ശേഷമാണ് വിവാഹിതരാവുന്നത്.
രണ്ട് മാസം മുമ്പ് ഒരു ദിവസം ജോലിക്കായി സലാലയിലേക്ക് പോയ ഇസ്മായില്‍ തിരിച്ചുവന്നില്ല. ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഇസ്മായില്‍ സലാലയിലേക്ക് ഇടക്കിടെ യാത്രക്കാരുമായി പോവാറുണ്ട്. ചിലപ്പോള്‍ ഒരാഴ്ചയോളം കഴിഞ്ഞ് തിരിച്ചെത്താറുള്ള ഇസ്മായില്‍ ഇത്തവണയും അത്തരം ദീര്‍ഘമായ ജോലിക്കായി പോയതായിരിക്കുമെന്ന് ശാന്തികുമാരി കരുതി.
എന്നാല്‍ ശാന്തികുമാരിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇസ്മായില്‍ തിരിച്ചുവന്നില്ല. തന്നെ അറിയിക്കാതെ ഇസ്മായില്‍ ഇന്ത്യയിലേക്ക് പോവുകയായിരുന്നുവെന്ന് ശാന്തികുമാരി പറയുന്നു.
മുമ്പൊരിക്കലും ഇതുപോലെ ഇസ്മായില്‍ കേരളത്തിലേക്ക് പോയിട്ടുണ്ട്. അന്ന് കേരളത്തിലേക്ക് പോയി ശാന്തികുമാരി ഇസ്മായിലിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു. എന്നാല്‍ ഇത്തവണ കേരളത്തിലേക്ക് പോയാല്‍ തന്നെ കൊന്നുകളയുമെന്ന ഭീഷണിയുണ്ടെന്ന് ശാന്തികുമാരി പറയുന്നു.
ഇരുവരുടെയും ഒന്നിച്ചുള്ള ഫോട്ടോകളെല്ലാം നശിപ്പിച്ചാണ് ഇസ്മായില്‍ കടന്നുകളഞ്ഞത്. വിവാഹിതരായി രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഒരു ഫോട്ടോ മാത്രമാണ് തിരഞ്ഞപ്പോള്‍ ശാന്തികുമാരിക്ക് ലഭിച്ചത്.
തങ്ങളുടേതായുണ്ടായിരുന്ന മുഴുവന്‍ പണവുമായാണ് ഇസ്മായില്‍ പോയതെന്ന് ശാന്തികുമാരി പറയുന്നു. വീടിന്റെ വാടകയോ ബില്ലുകളോ മകളുടെ സ്കൂള്‍ ഫീസോ അടച്ചിട്ടില്ല. വീട് ഒഴിയാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ് ശാന്തികുമാരി.
ജോലിയൊന്നുമില്ലാതെ കഴിയുന്ന ശാന്തികുമാരിക്ക് ശ്രീലങ്കയിലേക്കും തിരിച്ചുപോവാനാവാത്ത സ്ഥിതിയാണ്. ഇന്ത്യക്കാരനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് അഛനമ്മമാര്‍ മകളെ ഉപേക്ഷിച്ചുകഴിഞ്ഞു. തങ്ങളുടെ അടുത്തേക്ക് വരേണ്ടെന്നാണ് അവര്‍ മകളോട് പറഞ്ഞത്.
ഇസ്മായിലിനെ ഏത് വിധേനയും കണ്ടുപിടിക്കുക എന്നതാണ് ശാന്തികുമാരിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications