അധിക ലോഡ്ഷെഡിംഗ് പിന്‍വലിച്ചു
തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ അധികമുള്ള അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് വൈദ്യുതി ബോര്‍ഡ് പിന്‍വലിച്ചു. ജലസംഭരണികള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ നല്ല മഴ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
പട്ടണങ്ങളിലുള്ളതു പോലെ തന്നെ ഗ്രാമങ്ങളിലും ഇനി അരമണിക്കൂര്‍ മാത്രമായിരിക്കും ലോഡ് ഷെഡിംഗ്. ജലസംഭരണികളിലെ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ ആദ്യവാരത്തോടെയാണ് ഗ്രാമങ്ങളിലെ ലോഡ് ഷെഡിംഗ് ഒരു മണിക്കൂറാക്കിയത്.
ഞായറാഴ്ചകളുള്‍പ്പെടെയുള്ള ഒഴിവുദിവസങ്ങളില്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കുക സാധ്യമായേക്കുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു. ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് പരിശോധിച്ച ശേഷം ഒഴിവുദിവസങ്ങളില്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കുന്നതു സംബന്ധിച്ച് ജൂണ്‍ 29നായി തീരുമാനമെടുക്കും.
കാലവര്‍ഷം ഇപ്പോഴുള്ളതു പോലെ തുടരുകയാണെങ്കില്‍ ലോഡ് ഷെഡിംഗ് പൂര്‍ണമായി പിന്‍വലിക്കാനാവുമെന്ന് മന്ത്രിയുടെ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ജലസംഭരണികളില്‍ 7.53 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. 32.26 കോടി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ സംസ്ഥാനത്തെ ജലസംഭരണികളിലുണ്ട്.












Click it and Unblock the Notifications