ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കാഞ്ഞങ്ങാട്: ആര്‍ എസ് എസ് കോട്ടപ്പാറ വാഴക്കാട് ശിവജി ശാഖാ കാര്യവാഹകിനെ സി പി എം പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘം വെട്ടിക്കൊന്നു.
അമ്പലത്തറ പുല്ലൂര്‍ പോസ്റ്മാസ്ററായ കോട്ടപ്പാറ വാഴക്കാട്ടെ പി. വി. ദാമോദരനെ (33) പാരപ്പള്ളി ടൗണിനടുത്തുള്ള പോസ്റ് ഓഫീസിന്റെ മുറ്റത്തുവച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ജൂണ്‍ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുവെച്ചു തന്നെ ദാമോദരന്‍ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അമ്പലത്തറയിലെ സോഡ സുരേഷ്, ബാലൂരിലെ രതീഷ്, ചുണ്ണംകുളത്തെ ജയന്‍, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രതീഷ് അവിവാഹിതനാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ എസ്, ബി ജെ പി, വി എച്ച് പി എന്നീ സംഘടനകള്‍ ജൂണ്‍ ആഹ്വാനം ചെയ്തിരിക്കുന്ന ചൊവാഴ്ചത്തെ12 മണിക്കൂര്‍ ജില്ലാ ഹര്‍ത്താല്‍ പൂര്‍ണമാണ്.












Click it and Unblock the Notifications