പി. ഗോവിന്ദപിള്ളയ്ക്ക് പരസ്യ ശാസന
തിരുവനന്തപുരം: വിവാദ അഭിമുഖത്തിന്റെ പേരില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി. ഗോവിന്ദപിള്ളയെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ഏറ്റവും ഉയര്‍ന്ന അച്ചടക്ക നടപടിക്ക് വിധേയമാക്കേണ്ട തെറ്റാണ് ഗോവിന്ദപിള്ള ചെയ്തതെങ്കിലും അദ്ദേഹത്തിന്റെ മുന്‍കാല സേവനങ്ങള്‍ കണക്കിലെടുത്തും അദ്ദേഹം യോഗത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചതിനാലും നടപടി പരസ്യശാസനയില്‍ ഒതുക്കുകയാണെന്ന് സംസ്ഥാന സമിതിയുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് സി പി എം നേതാക്കള്‍ക്കെതിരെ ഗോവിന്ദപിള്ള പരാമര്‍ശം നടത്തിയിരിക്കുന്നത്. ഇതുവഴി പാര്‍ട്ടിയുടെ യശസിന് മങ്ങലേല്പിക്കുകയും പാര്‍ട്ടിയുടെ ശത്രുക്കള്‍ക്ക് ആയുധം നല്‍കുകയും അച്ചടക്കലംഘനം നടത്തുകയുമാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
ഇത് മൂന്നാമത്തെ തവണയാണ് ഗോവിന്ദപിള്ള അച്ചടക്ക നടപടിക്ക് വിധേയമാവുന്നത്. നേരത്തെ ചൈനയിലെ ടിയാനന്‍മെന്‍സ്ക്വയറിലെ വിദ്യാര്‍ഥി കൂട്ടക്കൊലയെ വിമര്‍ശിച്ച് ചിന്തയില്‍ ലേഖനമെഴുതിയതിന് അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.












Click it and Unblock the Notifications