പ്രവാസി സുരക്ഷാ പദ്ധതിയുടെ പേരില്‍ വ്യാജപ്പിരിവ്
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയുടെ പേരില്‍ പിരിവ് നടത്തി അഖിലേന്ത്യാ പ്രവാസി അസോസിയേഷന്‍ എന്ന പേരിലുള്ള സംഘടന വന്‍തട്ടിപ്പ് നടത്തുന്നു.
ഈ സംഘടനയില്‍ ചേര്‍ന്നാല്‍ മാത്രമേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കൂവെന്ന് പറഞ്ഞ് ധരിപ്പിച്ചാണ് പിരിവ് നടത്തുന്നത്. ഗള്‍ഫില്‍ ഉറ്റവരുള്ള കുടുംബങ്ങളിലെ അംഗങ്ങളെയാണ് ഇവര്‍ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.
ഫീല്‍ഡ് ഓഫീസര്‍മാരെ ഇറക്കിയാണ് ഇവര്‍ പിരിവ് നടത്തുന്നത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ നിന്നാണ് പ്രധാനമായും പരിവ് നടത്തുന്നത്. 125 രൂപ കൊടുത്താല്‍ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് നല്‍കും.
അതേ സമയം പ്രവാസി ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സംഘടനയെയും പിരിവിനായി നിയോഗിച്ചിട്ടില്ലെന്നും വ്യാജപിരിവ് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications