നദി പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് യോഗം
തിരുവനന്തപുരം: കേരളത്തിലെ വിവിധ നദികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ 30ന് അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് നിയമസഭയെ അറിയിച്ചു.
നദികള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
തോട്ടം, പരമ്പരാഗത വ്യവസായ മേഖലകളെ സംരക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.












Click it and Unblock the Notifications