സമന്വയം 2003 ജൂലൈ 12ന്
തിരുവനന്തപുരം: മറുനാടന്‍ മലയാളികളുടെ സമ്മേളനമായ സമന്വയം 2003 ജൂലൈയില്‍ തിരുവനന്തപുരത്ത് നടത്തും. ജൂലൈ 12, 13 തീയതികളിലാണ് ഇത് നടത്തുന്നതെന്ന് വിദേശ മലയാളി കാര്യ വകുപ്പ് (നോര്‍ക്ക) മന്ത്രി എം എം ഹസന്‍ അറിയിച്ചു.
ഇന്ത്യയില്‍ കേരളത്തിന് പുറത്ത് ജീവിയ്ക്കുന്നവരുടെ സമ്മേളനമാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ജോലിചെയ്ത് കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നവരേ പോലെ കേരളത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ താമസിയ്ക്കുന്നവരും ഒട്ടേറെ സഹായിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന എല്ലാ മലയാളി സംഘടനകളേയും ഈ സമ്മേളനത്തിന് ക്ഷണിയ്ക്കും. നോര്‍ക്കയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന റൂട്ട്സ് എന്ന സംഘടന വഴിയായിരിയ്ക്കും സമ്മേളനത്തിനുള്ള രജിസ്ട്രേഷനും മറ്റും നടത്തുക.
മുഖ്യമന്ത്രി എ. കെ. ആന്റണിയായിരിയ്ക്കും സമ്മേളനം ഉദ്ഘാടനം ചെയ്യുക. കേന്ദ്ര മന്ത്രി ഒ. രാജഗോപാലിന് പുറമേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications