തിരുവനന്തപുരത്തും കൊല്ലത്തും ഭൂചലനം
തിരുവനന്തപുരം: തിരുവനന്തപുര ജില്ലയിലെയും കൊല്ലം ജില്ലയിലെയും ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ജൂണ്‍ 23 തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നേരിയ ഭൂചലനമുണ്ടായത്.
തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, നെട്ടയം, വര്‍ക്കല, പോത്തന്‍കോട്, കല്ലമ്പലം എന്നിവിടങ്ങളിലും കൊല്ലത്ത് കല്ലുവാതുക്കല്‍, നടക്കല്‍ എന്നിവിടങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
മൂന്ന് സെക്കന്റോളം നീണ്ടുനിന്ന ഭൂചലനത്തിനിടെ ഇടിമുഴക്കം പോലുള്ള ശബ്ദവും കേട്ടു. ഭൂചലനം മൂലം അപായമൊന്നും ഉണ്ടായിട്ടില്ല.












Click it and Unblock the Notifications