ചെറിയ കാറുകളുമായി ടയോട്ട
ദില്ലി: ഇന്ത്യയില്‍ ടയോട്ട ചെറിയകാറുകള്‍ ഉണ്ടാക്കാന്‍ പോകുന്നു. ചെറിയ കാറുകള്‍ ഉണ്ടാക്കിയാല്‍ എത്രമാത്രം വില്പന വിജയം നേടാനാവുമെന്ന് ടയോട്ട പഠനം നടത്തിയിരുന്നു.
സെന്‍, സാന്‍ട്രോ എന്നിവയുടെ വലിപ്പവും വിലയും ഉള്ള കാറുകളും എസ്റീം, ഐക്കണ്‍ എന്നീ വിലയും വലിപ്പവും ഉള്ള കാറുകളും ഉണ്ടാക്കാനാണ് ടയോട്ട കിര്‍ലോസ്കര്‍ കമ്പനിയുടെ പദ്ധതി.
ഉണ്ടാക്കേണ്ട കാറിന്റെ വലിപ്പവും മറ്റ് പദ്ധതികളും വിശദമായി തയ്യാറാക്കിക്കൊണ്ടിരിയ്ക്കുകയാണെന്ന് ടയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍സിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഷീഷ് കുമാര്‍ വ്യക്തമാക്കി. ഈ പഠനങ്ങളും മറ്റും 2003 സെപ്തംബറോടെ അവസാനിയ്ക്കും.
വൈകാതെ ഇപ്പോഴത്തെ ക്വാളിസിന് പകരം പുതിയ മള്‍ട്ടി യൂട്ടിലിറ്റി വാഹനം വിപണിയിലിറക്കും.












Click it and Unblock the Notifications