പാക് തടവുകാരെ ഇന്ത്യ വിട്ടയച്ചു
വാഗ: ജയില്‍വാസം പൂര്‍ത്തിയാക്കിയ ആറ് പാകിസ്ഥാനി തടവുകാരെ വിട്ടു. വാഗ ചെക്ക്പോസ്റ് വഴി ഇവരെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു.
പാകിസ്ഥാന്‍ പൗരന്മാരായ അസിഫ് അലി, ഇര്‍ഷദ്ഖാന്‍, അമിര്‍ സലിം, എസ്. സജ്ജന്‍ ഷെയ്ക്ക്, ഇക്രം, മുഹമ്മദ് ഇഷിക് എന്നിവരെയാണ് വിട്ടയച്ചത്. അമൃത്സര്‍ സെന്‍ട്രല്‍ സെക്യൂരിറ്റി ജയിലിലില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചത്.
ഇന്ത്യയുടെ സൗഹാര്‍ദ പ്രകടനത്തിന് പ്രതികരണമെന്ന നിലയില്‍ ഇന്ത്യക്കാരായ തടവുകാരെ പാകിസ്ഥാനില്‍ നിന്ന് വിട്ടയക്കണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് അവര്‍ അഭ്യര്‍ഥിച്ചു.
ഇന്ത്യയുടെ സമാധാന ശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു. സമാധാനശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഈയിടെ 20 ഇന്ത്യക്കാരായ തടവുകാരെ പാകിസ്ഥാന്‍ വിട്ടയച്ചിരുന്നു.












Click it and Unblock the Notifications