അക്ഷയ പദ്ധതി: ടെണ്ടര്‍ തീയതി നീട്ടി
കൊച്ചി: സംസ്ഥാന ഐ ടി മിഷന്റെ അക്ഷയ പദ്ധതിക്ക് ടെണ്ടറുകാരില്‍ നിന്ന് വിപുലമായ പ്രതികരണം. പദ്ധതിയുടെ ആദ്യഘട്ടം മലപ്പുറത്താണ് നടപ്പിലാക്കുന്നത്.
വിവിധ കമ്പനികളുടെ അഭ്യര്‍ഥന മാനിച്ച് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 25ല്‍ നിന്ന് ജൂണ്‍ 30ലേക്ക് മാറ്റിയിരുന്നു. ഇതുവരെ 80 കമ്പനികള്‍ അപേക്ഷാ ഫോറം ഡൗണ്‍ ലോഡ് ചെയ്തിട്ടുണ്ട്.
32 കമ്പനികള്‍ സംരംഭത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഐ ടി മിഷന്‍ ബിസിനസ് ഡെവലപ്പ്മെന്റ് തലവന്‍ റോയ് മാത്യു പറഞ്ഞു. 18 ഓളം കമ്പനികള്‍ ടെണ്ടര്‍ സമര്‍പ്പിക്കുന്നതിന് മുമ്പായുള്ള യോഗത്തില്‍ പങ്കെടുത്തിരുന്നു. ചില കമ്പനികള്‍ മലപ്പുറം സന്ദര്‍ശിക്കുകയും ചെയ്തു.
ആഗസ്തോടെ ടെണ്ടറുകളില്‍ നിന്നുള്ള തിരഞ്ഞെടുപ്പുണ്ടാവുമെന്ന് മാത്യു പറഞ്ഞു. രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം നവംബറില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പിന്നീട് മറ്റു ജില്ലകളിലും പദ്ധതി നടപ്പിലാക്കും.
അക്ഷയ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച കമ്പനികളില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ നിര്‍മാതാക്കളെന്ന് അവകാശപ്പെടുന്ന അക്ഷ് ഒപ്റ്റിഫൈബബഫറിന്റെ സഹോദര സ്ഥാപനമായ അക്ഷ് ബ്രോഡ്ബ്രാന്റ് ലിമിറ്റഡും ഉള്‍പ്പെടും.
64 ലക്ഷം കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതമെങ്കിലും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷനും വെബ് ക്യാമറയും പ്രിന്ററും ഉണ്ടായിരിക്കും.












Click it and Unblock the Notifications