ക്രമ്പ് റബറിന്റെ ക്രയനികുതി പിന്‍വലിക്കണം
കൊച്ചി: ക്രമ്പ് റബറിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രയനികുതി പിന്‍വലിക്കണമെന്ന് കൊച്ചിന്‍ റബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
നികുതി പിന്‍വലിച്ചില്ലെങ്കില്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധി നേരിടുന്ന ക്രമ്പ് റബര്‍ കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലെത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
റബര്‍ കൃഷിക്കാര്‍ക്ക് വിപണിയുണ്ടാക്കി കൊടുക്കുന്ന ക്രമ്പ് റബര്‍ വ്യവസായം ആയിരക്കണക്കിനാളുകള്‍ക്ക് പരോക്ഷമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ക്രയനികുതി ഏര്‍പ്പെടുത്തിയത് മൂലം റബര്‍ ചരക്ക് വ്യവസായത്തിന് ക്രമ്പ് റബര്‍ വിലക്കൂടുതല്‍ ഉപയോഗിയ്ക്കാനാവാത്ത സ്ഥിതി വരും.
ക്രമ്പ് റബറിനെയോ ക്രമ്പ് റബര്‍ വ്യവസായത്തെയോ ബാധിക്കാത്ത കോടതി വിധി തെറ്റായി വ്യാഖ്യാനിക്കുകയാണ് വില്പനനികുതി വകുപ്പ് ചെയ്തത്. നികുതി പിന്‍വച്ചില്ലെങ്കില്‍ ക്രമ്പ് റബര്‍ വ്യവസായം നാശം നേരിടുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications