മത്സ്യഫെഡിലെ ക്രമക്കേട് അന്വേഷിക്കും
തിരുവനന്തപുരം: മത്സ്യഫെഡില്‍ നടന്ന ലക്ഷങ്ങളുടെ ഇന്‍ഷ്വറന്‍സ് ക്രമേക്കട് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവിടുമെന്ന് ഫിഷറീസ് മന്ത്രി കെ. വി. തോമസ് നിയമസഭയില്‍ അറിയിച്ചു.
സി ബി ഐയെയോ മറ്റ് ഏജന്‍സികളെയോ ആയിരിക്കും അന്വേഷണംഏല്പിക്കുക. ഇക്കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കും.
ഫിഷറീസ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തുവന്നത്.മത്സ്യഫെഡ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്), മാര്‍ക്കറ്റിംഗ് മാനേജര്‍ എന്നിവര്‍ കുറ്റക്കാരണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സുസുക്കി എഞ്ചിന്‍ ഇറക്കുമതിയിലെ അഴിമതിയെ പറ്റി വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന ് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications