Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളം: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍

തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിച്ചാലുടന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.

ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിമാനത്താവളം നിര്‍മിക്കുന്നതു സംബന്ധിച്ച് ഒരു സ്വകാര്യ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

1285 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി വേണ്ടതുണ്ട്. 190 ഏക്കര്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.

സാധ്യതാപഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ജൂലായ് അഞ്ചിന് നടക്കുന്ന സംസ്ഥാന എം പിമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യും.

കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത് ഒരു വിമാനത്താവളത്തിന്റെ കൂടി ആവശ്യമുണ്ടോ എന്ന് കേന്ദ്രം സംശയം പ്രകടിപ്പിച്ചിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒട്ടേറെ മലയാളികളുണ്ടെന്നതിനാല്‍ ഒരു വിമാനത്താവളം കൂടി സംസ്ഥാനത്ത് ആവശ്യമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+