മാറാട് പുനരധിവാസം തുടങ്ങി
കോഴിക്കോട്: കൂട്ടക്കൊല നടന്ന മാറാട് നിന്നും പലായനം ചെയ്ത കുടുംബങ്ങളെ പുനരധിവാസിപ്പിക്കാന്‍ തുടങ്ങിയെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് അറിയിച്ചു.
ചാലിയത്തു നിന്നും രണ്ട് കുടുംബങ്ങളെ പൊലീസ് സംരക്ഷണത്തോടെ മാറാടേക്ക് കൊണ്ടുവന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കുടുംബങ്ങളെ മാറാടേക്ക് കൊണ്ടുവരുന്നത് തുടരും.
പുനരധിവാസം തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ബലം പ്രയോഗിക്കും. ഏതെങ്കിലും തരത്തിലുള്ള ഭീഷണികളെ ശക്തമായി നേരിടും. ഒരു ഓഫീസറെയും മൂന്ന് കോണ്‍സ്റബിള്‍മാരെയും ഓരോ കുടുംബത്തിന്റെയും സംരക്ഷണത്തിനായി നിയോഗിക്കും.
മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് 194 കുടുംബങ്ങളാണ് വീടുകളുപേക്ഷിച്ച് പലായനം ചെയ്തത്. 32 കുടുംബങ്ങള്‍ സ്വമേധയാ തിരിച്ചുവന്നിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 40 കുടുംബങ്ങളെ തിരിച്ചുകൊണ്ടുവരും. ജൂണ്‍ 30ന് ആദ്യഘട്ട പുനരധിവാസം പൂര്‍ത്തിയാവും.












Click it and Unblock the Notifications