മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കെതിരെ സി പി ഐ നേതാവ് ബിനോയ് വിശ്വം എം എല്‍ എ നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി.
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്.
ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ 25,000 ഏക്കര്‍ ഭൂമി നല്‍കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് ഉറപ്പ് തന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രവനം വകുപ്പ് ഡയറക്ടര്‍ എം. കെ. ശര്‍മ ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം നോട്ടീസ് നല്‍കിയത്.












Click it and Unblock the Notifications