Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ ലോട്ടറി ഉടന്‍ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അടുത്തുതന്നെ ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അറിയിച്ചു.

അഖിലേന്ത്യാ തലത്തില്‍ ടെന്ററുകള്‍ വിളിച്ച ശേഷമായിരിക്കും ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങുന്നത്. ഇതിലൂടെ 100 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

രണ്ടക്ക ലോട്ടറികള്‍ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. ജൂലായ് 16ന് ധനകാര്യ കമ്മിഷന്‍ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ഗ്രാന്റ് ആവശ്യപ്പെടും.

ജീവനക്കാരുടെ ശമ്പളമോ പെന്‍ഷനോ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വൈദ്യുതി നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി കെ. എം. മാണി അറിയിച്ചു. സര്‍ക്കാരിന്റെ കട ദുരിതാശ്വാസ നടപടികള്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+