ലീഗുമായി സഖ്യത്തിനില്ല: പിണറായി
തിരുവനന്തപുരം: ന്യൂനപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നതിന് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കേണ്ട ആവശ്യം സി പി എമ്മിനില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
സി പി എം ലീഗുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമുദിക്കുന്നില്ല. ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിന് വേണ്ടി പാര്‍ട്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ തന്നെ ന്യൂനപക്ഷ പിന്തുണ ലഭിക്കുന്നതിന് ലീഗുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്ന് സംശയാതീതമായി വ്യക്തമാക്കുന്നു.
ലീഗുമായി സഖ്യം വേണമെന്ന് പി.ഗോവിന്ദപിള്ള പറഞ്ഞിട്ടില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. ഗോവിന്ദപിള്ളയ്ക്കെതിരെ പാര്‍ട്ടിക്കകത്ത് തുടര്‍നടപടിയുണ്ടാവില്ല.
സി പി എമ്മില്‍ നിന്നും വന്‍കൊഴിഞ്ഞുപോക്കുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. വി. ബി. ചെറിയാന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ സി പി എം ഗൗരവത്തോടെ കാണുന്നില്ല.
വി. ബി. ചെറിയാന്‍ ഇപ്പോഴും സി ഐ ടി യുവില്‍ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ട്രേഡ് യൂണിയനില്‍ ആര്‍ക്കും അംഗമായി തുടരാമെന്നും എന്നാല്‍ വി. ബി. ചെറിയാന്‍ സി ഐ ടി യുവില്‍ അംഗമല്ലെന്നാണ് തന്റെ അറിവെന്നുമായിരുന്നു പിണറായിയുടെ മറുപടി.
ധാതുമണല്‍ ഖനനം, സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധനവ് എന്നിവയ്ക്കെതിരെ ആഗസ്തില്‍ സി പി എം പ്രക്ഷോഭ പരമ്പര നടത്തുമെന്ന് പിണറായി അറിയിച്ചു.












Click it and Unblock the Notifications