പുലികള്‍ യുദ്ധത്തിന് ഒരുങ്ങുന്നു: ചന്ദ്രിക
കൊളമ്പോ: സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്തിരിഞ്ഞ തമിഴ് പുലികള്‍ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ പറഞ്ഞു.
1995 ലെ സമാധാനചര്‍ച്ചകളുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചന്ദ്രിക വിലയിരുത്തുന്നതായി അവരുടെ വക്താവ് ഹാരിം പെരിസ് പറഞ്ഞു. 1995ലും വിട്ടുവീഴ്ചയില്ലാതെ പുലികള്‍ ചര്‍ച്ചയില്‍ നിന്ന് പിന്തിരിയുകയും യുദ്ധത്തിലേക്ക് തിരിയുകയുമാണ് ചെയ്തത്.
എല്‍ ടി ടി ഇയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ആദ്യം പ്രസിഡന്റിനെ ആക്രമിച്ചു. ഇപ്പോള്‍ സമാധാനശ്രമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
അസാധ്യമായ ആവശ്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. എപ്പോഴാണ് യുദ്ധം തുടങ്ങുന്നതെന്ന് പറയാനാവില്ലെങ്കിലും അതിനുള്ള എല്ലാ സാധ്യതയുമുണ്ട്- ചന്ദ്രികയുടെ വക്താവ് പറഞ്ഞു.












Click it and Unblock the Notifications