സമാധാന ചര്‍ച്ചകള്‍ തുടരും: പുലികള്‍
ശ്രീലങ്കാ സര്‍ക്കാരുമായി നടക്കുന്ന സമാധാന ചര്‍ച്ചകള്‍ തുടരാന്‍ കളം ഒരുങ്ങുമെന്ന് തമിഴ് പുലികളുടെ നേതാവ് ആന്റണ്‍ ബാലസിംഗം പ്രത്യാശ പ്രകടിപ്പിച്ചു.
തമിഴ് പുലികളെ അനുകൂലിയ്ക്കുന്ന വെബ്സൈറ്റായ തമിള്‍ നെറ്റാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സമാധാന ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത വഹിയ്ക്കുന്ന നോര്‍വേയിലെ നേതാവായ എറിക് സോള്‍ഹെയ്മുമായി ബാലസിഗം ലണ്ടനില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇത് കഴിഞ്ഞാല്‍ സമാധാന ചര്‍ച്ച തുടരുമെന്നാണ് ബാലസിംഗം കരുതുന്നത്.
ശ്രീലങ്കയുടെ ആക്രമണം കാരണം നശിപ്പിയ്ക്കപ്പെട്ട തമിഴ് മേധാവിത്ത പ്രദേശങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രീലങ്ക വേണ്ടത്ര സഹായം നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് സമാധാന ചര്‍ച്ചകള്‍ ഏപ്രിലില്‍ നിറുത്തിവച്ചത്.
രാഷ്ട്രീയ അധികാരങ്ങളുള്ള തമിഴ് ഭരണ സംവിധാനത്തിന് സമ്മതിച്ചാല്‍ മാത്രമേ ചര്‍ച്ച തുടരുകയുള്ളൂ എന്നാണ് പുലികളുടെ നിലപാട്.
1983 ലാണ് തമിഴ്് പുലികള്‍ പ്രത്യേക രാജ്യമായ തമിഴ് ഈഴത്തിന് വേണ്ടി പോരാട്ടം തുടങ്ങിയത്. നോര്‍വേയുടെ മദ്ധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴി ഒരുങ്ങിയതുകൊണ്ട് 2002 ഫെബ്രുവരി മുതല്‍ ആക്രമണം നിറുത്തിവച്ചിരിയ്ക്കുകയാണ് തമിഴ് പുലികള്‍












Click it and Unblock the Notifications