ആശയുടെ ആത്മഹത്യ പൊലീസ് ശല്യം മൂലം
ചെന്നൈ: അശ്ലീല വെബ്സൈറ്റ് ഉണ്ടാക്കിയ കേസില്‍ പിടിയിലായ ഡോ. പ്രകാശിനെതിരായ കേസില്‍ മുഖ്യപ്രതിയായ ആശ ആത്മഹത്യ ചെയ്തത് പൊലീസ് ശല്യം മൂലമാണെന്ന്. കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആശുപത്രിയിലായ ആശ മജിസ്ട്രേറ്റ് ജയന്തിയ്ക്ക് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആശ മെയ് 15നാണ് ഭര്‍ത്താവിന്റെ സഹോദരി ചിത്രയോടൊപ്പം വിഷം കഴിച്ചത്. അശ്ലീല വെബ്സൈറ്റുണ്ടാക്കുന്നത് പതിവാക്കിയ ഡോ. പ്രകാശിന്റെ ആശുപത്രിയിലെ നഴ്സായിരുന്നു ചിത്ര.
ചിത്രയേയും ആശയേയും ഡോ. പ്രകാശ് ബ്ലൂഫിലിമില്‍ അഭിനയിപ്പിച്ചിരുന്നു. മരുന്ന് നല്കി മയക്കിക്കിടത്തിയ ശേഷം വീഡിയോയില്‍ നഗ്നചിത്രമെടുത്ത് ബ്ലാക്ക്മെയില്‍ ചെയ്താണ് ഇരുവരെയും പ്രകാശ് ബ്ലൂഫിലിമില്‍ അഭിനയിപ്പിച്ചത്. ഡോ. പ്രകാശിനെ അറസ്റ് ചെയ്തപ്പോള്‍ പൊലീസ് ആശയേയും ചിത്രയേയും കൂടി അറസ്റ് ചെയ്തു.
എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ആശയും ചിത്രയും പ്രോസിക്യൂഷന്‍ സാക്ഷികളായി. ഇതോടെയാണ് പൊലീസില്‍ ഒരു വിഭാഗം ഇരുവരെയും ചോദ്യം ചെയ്യലിനെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇതില്‍ മനം നൊന്താണ് ആശയും ചിത്രയും വിഷംകഴിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം ആശയുടെയും ചിത്രയുടെയും മൃതദേഹം സംസ്കരിച്ചു. ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് സ്റാലിന്‍ പരോളില്‍ എത്തി ആശയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications