പനി തടയാന്‍ 1.9 കോടി കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്ന ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ 1.90 കോടി രൂപ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
നേരത്തെ ഡെങ്കിപ്പനി നേരിടാന്‍ രണ്ടു തവണയായി 3.45 കോടി രൂപ അനുവദിച്ചിരുന്നതായി മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. പ്രധാനമായും മരുന്ന് വാങ്ങുന്നതിനാണ് ഈ തുക ചെലവഴിക്കുക.
ഡെങ്കിപ്പനി നേരിടുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും 1.90 കോടി രൂപ കൂടി അനുവദിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വിവിധ തരം പനികള്‍ മൂലം സംസ്ഥാനത്ത് 104 പേര്‍ മരിച്ചു. കുളമ്പ് രോഗം തടയാന്‍ ജന്തുരോഗ വിമുക്തമേഖല സൃഷ്ടിയ്ക്കും. 33.36 കോടി രൂപ ചെലവിലായിരിക്കും ഇത് സൃഷ്ടിയ്ക്കുക.












Click it and Unblock the Notifications