മോനോന് മര്‍ദനം: ജുഡീഷ്യല്‍ അന്വേഷണം നടത്തും
തിരുവനന്തപുരം: മുന്‍മന്ത്രിയും സി പി എം നേതാവുമായി ടി. ശിവദാസ മേനോനെ പൊലീസ് മര്‍ദിച്ച സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.
റിട്ടയേഡ് ജഡ്ജിയായിരിക്കും അന്വേഷണം നടത്തുക. സമരത്തില്‍ പങ്കെടുത്ത് ശിവദാസമേനോന് മര്‍ദനമേറ്റതില്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയെങ്കിലും സര്‍ക്കാര്‍ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണം.
പാലക്കാട് എസ് പി ഓഫീസ് മാര്‍ച്ചിനിടെയാണ് ശിവദാസ മേനോന് പൊലീസിന്റെ മര്‍ദനമേറ്റത്. സി പി എം നേതാക്കളായ എന്‍. എന്‍. കൃഷ്ണദാസ് എം പി, എസ്. അജയകുമാര്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. രാമകൃഷ്ണന്‍, സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി പി. ഉണ്ണി തുടങ്ങിയവര്‍ക്കും മാര്‍ച്ചിനിടെ മര്‍ദനമേറ്റിരുന്നു.












Click it and Unblock the Notifications