ഐ ഗ്രൂപ്പ് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുക്കും
തിരുവനന്തപുരം: നിയമസഭയിലെ വിവിധ വകുപ്പുകളിലേക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ഐ ഗ്രൂപ്പ് എം എല്‍ എമാരെ പങ്കെടുപ്പിക്കാന്‍ കരുണാകരപക്ഷം തീരുമാനിച്ചു.
ധനാഭ്യര്‍ഥന ചര്‍ച്ച ബഹിഷ്കരിച്ചുകൊണ്ട് ഐ ഗ്രൂപ്പ് നടത്തുന്ന നിശബ്ദ സമരം അവസാനിപ്പിക്കാനായി ഇരുവിഭാഗവുമായുണ്ടായ ധാരണ പ്രകാരം ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ ആന്റണിയെ കാണാനൊരുങ്ങിയെങ്കിലും മുഖ്യമന്ത്രി അതിന് വിസമ്മതിച്ചു.
പാര്‍ലമെന്റികാര്യമന്ത്രി എം. എം. ഹസ്സന്‍ കെ. കരുണാകരനുമായും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനുമായും ചര്‍ച്ച നടത്തി.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ എം എല്‍ എമാരെ കാണാന്‍ ഒരുക്കമല്ലെന്ന നേരത്തെയുള്ള തന്റെ നിലപാടില്‍ നിന്ന് പിന്മാറേണ്ടിവരുമെന്നതിനാലാണ് ആന്റണി ഐ ഗ്രൂപ്പ് എം എല്‍ എമാരെ കാണാന്‍ വിസമ്മതിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആന്റണിയുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്ന സമയത്ത് മുഖ്യമന്ത്രി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ എം എല്‍ എമാരെ കാണേണ്ടതില്ലെന്ന നിലപാട് മുരളിയും സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications