കരുണാകരന് 85ാം പിറന്നാള്‍
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ. കരുണാകരന് ജൂണ്‍ 26 വ്യാഴാഴ്ച 85 ാം പിറന്നാള്‍. പക്ഷെ പ്രായം മറന്നുള്ള തിരക്ക് പിടിച്ച പിറന്നാള്‍ ദിനമായിരിക്കും കരുണാകരന് ഇക്കുറി.
പിറന്നാള്‍ ആഘോഷത്തിന് കരുണാകരന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ഇവിടെ രാവിലെ അദ്ദേഹം ഗുരുവായൂരപ്പന് കദളിക്കുല കാഴ്ചവയ്ക്കും. കളഭം, നെയ്വിളക്ക്, പാല്‍പായസം വഴിപാടുകള്‍ക്ക് പുറമേ വെണ്ണകൊണ്ട് തുലാഭാരവുമുണ്ടാകും. ഗുരുവായൂരില്‍ അദ്ദേഹം പിറന്നാള്‍ സദ്യയുണ്ണും.
മമ്മിയൂര്‍, തൃശൂര്‍ ശങ്കരംകുളങ്ങര ക്ഷേത്രം, വടക്കുന്നാഥന്‍ എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.












Click it and Unblock the Notifications