മദ്യം: കണ്‍സ്യൂമര്‍ഫെഡിന് 16.1 കോടി നഷ്ടം
തിരുവനന്തപുരം: മദ്യക്കച്ചവടത്തിലൂടെ സംസ്ഥാന കണ്‍സ്യൂമര്‍ഫെഡിന് 16.1 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ നിയമസഭയില്‍ പറഞ്ഞു.
കെ. ബാബു, ഡൊമിനിക് പ്രസന്റേഷന്‍, കെ. മുഹമ്മദാലി തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ 10386.61 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്ന് സി. പി. മുഹമ്മദ്, തേറമ്പില്‍ രാമകൃഷ്ണന്‍, വര്‍ക്കല കഹാര്‍, എം. എ. ചന്ദ്രശേഖരന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രാഘവന്‍ പറഞ്ഞു.
സഹരണബാങ്കുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications