മണിച്ചന്‍ കേസ്: പ്രോസിക്യൂട്ട് ചെയ്യും
തിരുവനന്തപുരം: മണിച്ചന്റെ മാസപ്പടിക്കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അനുമതി നല്കിക്കഴിഞ്ഞു.
കുറ്റപത്രം ഉടനെ കോടതിയില്‍ സമര്‍പ്പിക്കും. ഉന്നത വിജിലന്‍സ് ഉദ്യോസ്ഥര്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 1999 ഒക്ടോബറില്‍ വിവാദമായ മണിച്ചന്റെ മാസപ്പടി ഡയറി കണ്ടെടുത്തത്. ഇതില്‍ ആര്‍ക്കൊക്കെയാണ് പണം നല്കുന്നതെന്നത് സംബന്ധിച്ച വിശദവിവരമുണ്ട്.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായിരുന്ന സി.എ. ലത, അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍മാരായ എന്‍.കെ. കനകരാജന്‍, എം. മോഹന്‍ദാസ്, മൂന്നു ഡിവൈഎസ്പിമാര്‍, മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് എക്സൈസ് മാനേജര്‍മാര്‍ എന്നിവര്‍ മാസപ്പടി വാങ്ങിയവരില്‍ ഉള്‍പ്പെടുന്നു.
ഇതോടെ രണ്ടരവര്‍ഷം പഴക്കമുള്ള കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേയ്ക്കും. .












Click it and Unblock the Notifications