മാറാട് പുനരധിവാസം നിര്‍ത്തിവച്ചു
കോഴിക്കോട്: മാറാട് നിന്നും പലായനം ചെയ്തവരെ പുനരധിവസിപ്പിക്കുന്ന നടപടി ജില്ലാ അധികൃതര്‍ താത്കാലികമായി നിര്‍ത്തിവച്ചു.
പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസം തത്കാലം നിര്‍ത്തുന്നതെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് ജൂണ്‍ 26 വ്യാഴാഴ്ച അറിയിച്ചു.
മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് വീടു വിട്ടു പോയ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനോട് സമീപവാസികള്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ജൂണ്‍ 25 ബുധനാഴ്ച രണ്ട് കുടുംബങ്ങളെ പുനരധിവസിപ്പിച്ചിരുന്നു. സ്ത്രീകളുടെ ശക്തമായ പ്രതിഷേധം വകവയ്ക്കാതെയാണ് പൊലീസ് ഇവരെ പുനരധിവസിപ്പിച്ചത്.
വ്യാഴാഴ്ചയും പുനരധിവാസ പ്രവര്‍ത്തനത്തെ എതിര്‍ത്ത് പ്രദേശത്തെ മിക്കവാറും സ്ത്രീകള്‍ മുന്നോട്ടുവന്നതോടെ പുനരധിവാസ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയാണെന്ന് കളക്ടര്‍ പറഞ്ഞു.
അതിനിടെ പുനരധിവസിക്കപ്പെട്ട ഒരു കുടുംബം തിരികെ പോയി.












Click it and Unblock the Notifications