എംഎല്‍എ അലവന്‍സ് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് നല്കുന്ന അലവന്‍സ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
എംഎല്‍എമാര്‍ക്കുള്ള വാഹന അലവന്‍സ് ഇനി മുതല്‍ കിലോമീറ്ററിന് നാല് രൂപ വച്ച് നല്കും. നേരത്തെ ഇത് 2.50 രൂപയായിരുന്നു. ടെലിഫോണ്‍ അലവന്‍സിലും നേരിയ തോതില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.
ഡീസലിനും പെട്രോളിനും വില കൂടിയതിനാലും മറ്റ് ജീവിതച്ചെലവ് കുതിച്ചുയര്‍ന്നതിനാലുമാണ് ഈ വര്‍ധന. മണ്ഡലങ്ങളിലേക്കുള്ള ബത്ത 2,500 രൂപയില്‍ നിന്നും 3,500 രൂപയാക്കി ഉയര്‍ത്തി. പുതിയ വര്‍ധന മൂലം എംഎല്‍എമാര്‍ക്ക് 5,000 രൂപ മുതല്‍ 10,000 രൂപ വരെ വര്‍ധനയുണ്ടാകുമെന്ന് അറിയുന്നു.












Click it and Unblock the Notifications