പൂട്ടിയ തോട്ടങ്ങള്‍ കേന്ദ്രം ഏറ്റെടുക്കും
തിരുവനന്തപുരം: പ്രവര്‍ത്തനം നിലച്ച തോട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തേയ്ക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു. ഇത് താല്കാലികമായിട്ടാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രവര്‍ത്തനം നിലച്ച തോട്ടങ്ങളുടെ ഉടമസ്ഥരെ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കേന്ദ്ര വാണിജ്യ വകുപ്പ് ക്ഷണിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. ഇത് തുടരുമെന്നും മന്ത്രി ബാബു ദിവാകരന്‍ നിയമസഭയെ അറിയിച്ചു.
കേരളത്തിലെ മലയോര മേഖലയില്‍ പല തോട്ടങ്ങളും പൂട്ടിയിരിയ്ക്കുകയാണ്. ഇത് കാരണം ആ മേഖലയിലെ പാവപ്പെട്ടവരുടെ അവസ്ഥ പരിതാപകരമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications