പാലക്കാട്ട് അനധികൃത ചന്ദന ഫാക്ടറി
പാലക്കാട്: സംസ്ഥാനത്ത് നിയമവിരുദ്ധമായി ഒരു ചന്ദന ഫാക്ടറി പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന വനംവകുപ്പിന്റെ അവകാശവാദം പൊളിയുന്നു. പാലക്കാട് ജില്ലയില്‍ ഒട്ടേറെ ചന്ദനഫാക്ടറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞതോടെയാണിത്.
ഇതില്‍ ഒരെണ്ണം പെരുമാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ പെര്‍ഫ്യൂമറി വര്‍ക്സ് എന്ന ചന്ദനഫാക്ടറിയാണ്. ഗുണ്ടകളുടെ സുരക്ഷാ വലയത്തിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഈ ഫാക്ടറിയിലേക്കുള്ള ചന്ദനമരം വില്പന നികുതി ചെക്പോസ്റിലൂടെയാണ് ഫാക്ടറിയിലെത്തുന്നത്. ഫാക്ടറിയിലുണ്ടാക്കിയ ചന്ദനത്തൈലവും ചെക്പോസ്റ് വഴി തന്നെ കടത്തുന്നു. ചന്ദനമരവും ചന്ദനതൈലവും കയറ്റിയ ലോറികള്‍ക്ക് പോവുന്നതിന് യാതൊരു തടസവുമില്ല.
ഇതുപോലെ അനധികൃതമായി വേറെയും ചന്ദന ഫാക്ടറികള്‍ പാലക്കാട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications