ടെക്നോപാര്‍ക്കിന് 138.59 കോടി നല്‍കി
തിരുവനന്തപുരം: ടെക്നോപാര്‍ക്കിനായി വായ്പയും ഗ്രാന്റുമായി സര്‍ക്കാര്‍ ഇതുവരെ 138.59 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ആറ് മാസത്തിനിടെ എക്സൈസ് ഓഫീസുകളില്‍ 10 റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചു. 1,84,770 രൂപയാണ് റെയ്ഡിനിടെ ഓഫീസുകളില്‍ നിന്ന് പിടിച്ചെടുത്തത്.
സംസ്ഥാനത്തെ കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒരു ക്ഷേമനിധി രൂപീകരിക്കുന്നതിന് കരടുബില്ല് തയ്യാറാക്കിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു.
കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കാനുള്ള മൊത്തം പെന്‍ഷന്‍ കുടിശിക 67,477,200 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications