Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎച്ച്പി ആവശ്യം ബിജെപി തള്ളി

ചെന്നൈ: എന്‍ഡിഎയില്‍ നിന്നും കേന്ദ്രഭരണത്തില്‍ നിന്നും ബിജെപി പുറത്തുപോകണമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം ബിജെപി തള്ളി. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപി കേന്ദ്രഭരണം ഉപേക്ഷിക്കണമെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ആവശ്യം.

വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം ഒരു നിലയ്ക്കും സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു ജൂണ്‍ 27 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അയോധ്യയില്‍ ഭഗവാന്‍ രാമന് ക്ഷേത്രം പണിയണമെന്നതിനെ ബിജെപി പിന്തുണയ്ക്കുന്നു. പക്ഷെ അതിന് വേണ്ടി നിയമനിര്‍മ്മാണം നടത്തണമെന്ന വിശ്വഹിന്ദുപരിഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. - വെങ്കയ്യ നായിഡു പറഞ്ഞു.

കേന്ദ്രം ഭരിയ്ക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ദേശീയ ഭരണത്തിനുള്ള അജണ്ടയുടെ അടിസ്ഥാനത്തിലാണ് ഭരിയ്ക്കുന്നത്. അതിന്മേല്‍ ബിജെപിയുടെ ആശയം അടിച്ചേല്പിക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു കൂട്ടുകക്ഷിസര്‍ക്കാരിനെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ ഒരു കൂട്ടുകക്ഷി ധര്‍മ്മവും നമ്മള്‍ പാലിച്ചേ തീരൂ- വെങ്കയ്യ നായിഡു വ്യക്തമാക്കി.

അയോധ്യാപ്രശ്നം പരിഹരിയ്ക്കാന്‍ കാഞ്ചി മഠാധിപതി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അയോധ്യ പ്രശ്നം പരിഹരിയ്ക്കാന്‍ വിഎച്ച്പി ഉള്‍പ്പെടെ എല്ലാവരെയും ചര്‍ച്ചകളില്‍ പങ്കാളിയാക്കും. - വെങ്കയ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+