ബ്ലഡി ഇന്ത്യന്‍ എന്ന് വിളിച്ചാല്‍...
മുംബൈ: മുംബൈയിലെ നരിമാന്‍ പോയിന്റിലാണ് സംഭവം. ഇന്ത്യക്കാരനായ ഒരു ദന്ത ഡോക്ടറെ ഒരു ബഹുരാഷ്ട്ര ബാങ്കിംഗ് കമ്പനിയുടെ വിദേശിയായ മാനേജിംഗ് ഡയറക്ടര്‍ ബ്ലഡി ഇന്ത്യന്‍ എന്ന് വിളിച്ചു. ഫലമോ? എല്ലായിടത്തുനിന്നും പ്രതിഷേധമുയര്‍ന്നപ്പോള്‍ അമേരിക്കക്കാരനായ മാനേജിംഗ് ഡയറക്ടര്‍ക്ക് നിരുപാധികം മാപ്പ് പറയേണ്ടിവന്നു.
സ്മിത്ത് ബാര്‍നി എന്ന ബാങ്കിംഗ് കമ്പനിയുടെ എംഡിയായ ബ്രയാന്‍ ബ്രൗണ്‍ ആണ് ഇന്ത്യക്കാരനായ ഡോക്ടറെ ബ്ലഡി ഇന്ത്യന്‍ എന്ന് ചീത്ത വിളിച്ചത്. മുംബൈയില്‍ നരിമാന്‍ പോയിന്റില്‍ വച്ച് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തെരുവില്‍ ഒരു വാഹനഅപകടത്തെതുടര്‍ന്നായിരുന്നു ബ്രയാന്‍ ബ്രൗണ്‍ അപകടത്തിന് കാരണക്കാരനായ ഇന്ത്യക്കാരന്‍ ഡോക്ടര്‍ക്കെതിരെ പൊട്ടിത്തെറിച്ചത്.
ബിജെപി പ്രവര്‍ത്തകര്‍ ഈ പ്രശ്നം ഏറ്റെടുത്ത് നഗരത്തില്‍ പ്രകടനം നടത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്. തുടര്‍ന്നാണ് ബ്രൗണ്‍ മാപ്പ് പറഞ്ഞത്. ഇന്ത്യക്കാരെയും ഇന്ത്യയുടെ സംസ്കാരത്തെയും താന്‍ ബഹുമാനിക്കുന്നുണ്ടെന്നും ഇന്ത്യയെന്ന നാടിനോട് തനിക്ക് നല്ല മതിപ്പുണ്ടെന്നും ബ്രൗണ്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications