കശ്മീരില്‍ വീണ്ടും സിനിമാഷൂട്ടിംഗ്
ജമ്മു: തീവ്രവാദം തളര്‍ത്തിയ കശ്മീരിന്റെ വിനോദസഞ്ചാരമേഖല വീണ്ടും ഉണരുന്നു. കഴിഞ്ഞ ദിവസം വന്‍താരനിര അഭിനയിക്കുന്ന ഏതാനും ഹിന്ദിചിത്രങ്ങളുടെ ഷൂട്ടിംഗിനായി സിനിമാസംഘങ്ങള്‍ ലഡാക്കിലെ ലെയില്‍ തമ്പടിച്ചിരിക്കുകയാണ്.
ഏകദേശം നാല് ഹിന്ദി ചിത്രങ്ങളുടെ ഷൂട്ടിംഗുകളാണ് ലെയില്‍ നടക്കുന്നത്. ഇതില്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ വമ്പന്‍താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.
ഏറെ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലെയിലെ താഴ്വാരങ്ങളില്‍ ക്യാമറ റെഡി-റോള്‍-ആക്ഷന്‍ എന്നീ ശബ്ദങ്ങള്‍ വീണ്ടും മുഴങ്ങുകയാണ്. അമിതാഭ് ബച്ചനു പുറമെ, ഹൃതിക് റോഷന്‍, ഓം പുരി, ശരദ് കപൂര്‍, പ്രീതി സിന്റ, ട്വിങ്കിള്‍ ഖന്ന എന്നിവരും ലെയിലുണ്ട്.
ഷൂട്ടിംഗ് മൂലം ലെയിലുള്ള ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിയ്ക്കുന്നുവെന്ന് മാത്രമല്ല, ഹിന്ദി ചലച്ചിത്ര താരങ്ങളെ കാണാന്‍ ടൂറിസ്റുകള്‍ കൂടുതലായി എത്തുന്നുമുണ്ട്.












Click it and Unblock the Notifications