പുത്തന്‍ കടപ്പുറത്ത് ചാകര
ചാവക്കാട്: മണ്‍സൂണിന്റെ വരവോടെ പതിവുള്ള ചാകരക്കൊയ്ത്ത് ഇക്കുറിയും ചാവക്കാട് കടപ്പുറത്തെ അനുഗ്രഹിച്ചു. ചെമ്മീന്‍ കൊയ്ത്തോടെയാണ് ചാവക്കാട്ടെ പുത്തന്‍ കടപ്പുറത്ത് ചാകര തുടങ്ങിയത്. വന്‍കച്ചവടമാണ് ചാകരയെ തുടര്‍ന്ന് നടന്നത്.
ചൊവാഴ്ചയാണ് ചെമ്മീന്‍ ചാകരയുണ്ടായത്. ചെമ്മീന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ബുധനാഴ്ച കടലിലിറങ്ങിയ വള്ളങ്ങള്‍ക്ക് അന്ന് ചാള മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ വ്യാഴാഴ്ച മത്സ്യത്തൊഴിലാളികള്‍ക്ക് ചെമ്മീന്‍ സമൃദ്ധമായി ലഭിച്ചു.
വ്യാഴാഴ്ച കടലിലിറങ്ങിയ നൂറോളം വള്ളങ്ങള്‍ക്ക് ചെമ്മീന്‍ ലഭിച്ചു. ചില വള്ളങ്ങള്‍ക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള ചെമ്മീന്‍ ലഭിച്ചു. മൊത്തം അരക്കോടിയോളം രൂപയുടെ ചെമ്മീന്‍ കച്ചവടമാണ് നടന്നത്.
വ്യാഴാഴ്ച രാവിലെ ഇറങ്ങിയ വള്ളങ്ങള്‍ക്ക് കാര്യമായി മത്സ്യമൊന്നും ലഭിച്ചില്ലെങ്കിലും ഉച്ചയോടെ ചാകരയുണ്ടായി. ഉച്ചയോടെ കടലില്‍ പോയ വള്ളങ്ങള്‍ വൈകുന്നേരം വരെ മത്സ്യം കൊണ്ടുവന്നു.
വെള്ളിയാഴ്ച അവധിയായതിനാല്‍ കടലില്‍ പോവാനാവാത്ത സ്ഥിതിയാണ്. ചാകര വന്ന് വിളിക്കുമ്പോള്‍ കടലില്‍ പോവാനാവാത്തതിന്റെ ഇഛാഭംഗത്തിലാണ് മത്സ്യത്തൊഴിലാളികള്‍.












Click it and Unblock the Notifications