സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് വിറ്റു
തൃക്കരിപ്പൂര്‍: കുറി നടത്തിയതിലുണ്ടായ കടം കൊടുത്തുതീര്‍ക്കുന്നതിന് സി പി എം തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന എ. ബി. ഇബ്രാഹിം മാസ്റര്‍ മന്ദിരം വിറ്റു.
കോണ്‍ക്രീറ്റ് കെട്ടിടവും നാല് സെന്റ് സ്ഥലവും ഒന്നേ കാല്‍ ലക്ഷം രൂപയ്ക്കാണ് വിറ്റത്. ലോക്കല്‍ കമ്മിറ്റി കുറി നടത്തിയ വകയില്‍ രണ്ട് ലക്ഷത്തോളം രൂപ കൊടുത്തുതീര്‍ക്കാനുണ്ട്. ഈ ബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് കെട്ടിടം വിറ്റത്.
തൃക്കരിപ്പൂര്‍ ബസ്സ്റാന്റിന് പിറകിലായാണ് വിറ്റ കെട്ടിടം. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഓഫീസ് ഇതിനടുത്തുതന്നെയാണ്. മൂന്ന് വര്‍ഷം മുമ്പാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
സി പി എം തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം വിറ്റത് പ്രവര്‍ത്തകര്‍ക്കിടയില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അതേ സമയം പുതിയ ഓഫീസ് നഗരകേന്ദ്രത്തില്‍ തന്നെ സ്ഥാപിക്കാന്‍ ആലോചനയുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications