കരിപ്പൂരില്‍ കൂടുതല്‍ സംവിധാനങ്ങള്‍
കോഴിക്കോട്: രാത്രിയില്‍ ലാന്റിംഗ് നടത്തുന്നതിനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
ജൂലൈയോടെ ആവശ്യമായ ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് കരിപ്പൂര്‍ വിമാനത്താവള കമ്മിറ്റി ചെയര്‍മാന് അയച്ച കത്തില്‍ വിമാനത്താവള അതോറിറ്റി വ്യക്തമാക്കി. രാത്രികാല ലാന്റിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള കമ്മിറ്റിയും മലബാര്‍ ചേംബര്‍ ഒഫ് കോമേഴ്സും സംയുക്ത നിവേദനം നല്‍കിയിരുന്നു.
രാത്രികാല ലാന്റിംഗിന് വേണ്ട സംവിധാനങ്ങള്‍ ആഗസ്തോടെ കമ്മിഷന്‍ ചെയ്യും. വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ അനുമതി ലഭിച്ച ശേഷം രാത്രികാല ലാന്റിംഗ് ആരംഭിക്കും.












Click it and Unblock the Notifications