Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമരകം ദുരന്തം: റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും

തിരുവനന്തപുരം: കുമരകം ബോട്ട് ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് നാരായണകുറുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ നിയമസഭയില്‍ മേശപ്പുറത്ത് വയ്ക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.

തോമസ് ഐസകി (സി പി എം) ന്റെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് ജൂണ്‍ 27 വെള്ളിയാഴ്ച മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജസ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തന്നെ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഇതിന്മേല്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് വൈകാതെ നിയമസഭയില്‍ മേശപ്പുറത്ത് വയ്ക്കും. - മുഖ്യമന്ത്രി പറഞ്ഞു.

ബോട്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരമാവധി 101 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ മുന്നൂറിലേറെ യാത്രക്കാരാണുണ്ടായിരുന്നത്. ജീവനക്കാരുടെ താക്കീതിനെ അവഗണിച്ചാണ് കൂടുതല്‍ പേര്‍ ബോട്ടില്‍ കയറിയത്.

നേരത്തെ, ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കുമോ എന്ന് തോമസ് ഐസക് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ചോദിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ വൈകിക്കില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ഉടന്‍ മേശപ്പുറത്ത് വയ്ക്കുമെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+