Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാം

തൃശൂര്‍: കണക്കില്‍പെടാത്ത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേല്‍ മന്ത്രി കെ. വി. തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാവുന്ന തെളിവുകളുണ്ടെന്ന് വിജിലന്‍സ് പ്രത്യേക കോടതി.

കേസില്‍ വിശദമായ അന്വേഷണം കൂടാതെ, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാവുമോയെന്ന് വിജിലന്‍സ് എന്‍ക്വയറി കമ്മിഷണറും സ്പെഷ്യല്‍ ജഡ്ജുമായ എസ്. സതീനാഥന്‍ വിജിലന്‍സ് ഡയറക്ടറോട് ആരാഞ്ഞു. വിശദമായ അന്വേഷണം ആവശ്യമെങ്കില്‍ കോടതിയുടെ മറ്റ് നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കാതെ 156 (3) ക്രിമിനല്‍ നിയമ നടപടി പ്രകാരം കേസെടുക്കാവുന്നതാണ്.

വിശദമായ അന്വേഷണം നടത്തുകയാണെങ്കില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പാടില്ല. ഓരോ ആഴ്ചയിലും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. വിജിലന്‍സിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലാണ് ഇതുവരെ അന്വേഷണത്തോട് കാട്ടിയ സമീപനമെന്ന് കോടതി കുറ്റപ്പെടുത്തി.

സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച കെ. വി. തോമസ് ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ ജീവിതത്തിനുള്ളില്‍ 25 കോടിയോളം സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൊച്ചി പനമ്പിള്ളി നഗറിലെ ബിജു സി. വള്ളുവനാടന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ കഴിഞ്ഞ ആഗസ്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കോടികള്‍ വിലയുള്ള അത്യാധുനിക യന്ത്രവല്ക്കൃത ബോട്ടുകള്‍ തോമസ് സ്വന്തമാക്കി. മകളുടെ വിവാഹത്തിന് 450 പവന്‍ സ്വര്‍ണ്ണാഭരണവും 25 ലക്ഷം രൂപയും 7.5 ലക്ഷം വിലയുള്ള കാറും സ്ത്രീധനമായി നല്കി. ഭാര്യ ഷെര്‍ളിയുടെയും മക്കളുടെയും പേരില്‍ കോടികളുടെ സ്വത്താണ് ഇദ്ദേഹം സമ്പാദിച്ചു കൂട്ടിയത്. - ബിജു സി. വള്ളുവനാടന്‍ നല്കിയ പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+