ഒഴിവുദിവസങ്ങളില്‍ ലോഡ്ഷെഡിംഗില്ല
തിരുവനന്തപുരം: ഞായറാഴ്ചകളുള്‍പ്പെടെയുള്ള ഒഴിവുദിവസങ്ങളില്‍ ഇനി ലോഡ് ഷെഡിംഗ് ഉണ്ടാവില്ല.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇതെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു. ലോഡ് ഷെഡിംഗ് ഒഴിവാക്കിയതുമൂലം ഒഴിവുദിവസങ്ങളില്‍ 20 ലക്ഷം യൂണിറ്റ് വൈദ്യുതി വീതം ആവശ്യമായി വരും.
കുറച്ചുദിവസം ശക്തമായി പെയ്ത മഴ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും വരുംദിവസങ്ങളില്‍ ശക്തമായ മഴ വീണ്ടും ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം- വാര്‍ത്താ കുറിപ്പില്‍ മന്ത്രി പറഞ്ഞു.












Click it and Unblock the Notifications