മലമ്പുഴ അമ്യൂസ്മെന്റ് പാര്‍ക്ക് വിവാദത്തിലേക്ക്
പാലക്കാട്: മലമ്പുഴയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങാന്‍ സ്വകാര്യവ്യക്തിയ്ക്ക് ഭൂമി നല്കിയതിനെച്ചൊല്ലി വിവാദം. മലമ്പുഴ റിസര്‍വോയര്‍ പരിസരത്തെ 33 ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തിയ്ക്ക് നല്കിയിരിക്കുന്നത്.
അമ്യൂസ് മെന്റ് പാര്‍ക്ക് കാരണം പരിസരപ്രദേശങ്ങള്‍ അതിരൂക്ഷമായ ജലക്ഷാമം നേരിടുന്നുവെന്നാണ് പരാതി. ഇവിടുത്തെ 20,000 ഏക്കര്‍ കൃഷിഭൂമി മലമ്പുഴ റിസര്‍വോയറിലെ വെള്ളത്തെ ആശ്രയിച്ചാണ് നില്ക്കുന്നത്.
എന്നാല്‍ അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് കണക്കിലധികം വെള്ളമെടുക്കുന്നതിനാല്‍ ഇക്കുറി പരിസരപ്രദേശങ്ങളില്‍ അതിരൂക്ഷമായ ജലക്ഷാമം നേരിട്ടുവെന്ന് ഇവിടുത്തെ കര്‍ഷകര്‍ ആരോപിയ്ക്കുന്നു.












Click it and Unblock the Notifications